ഇവ കഴിച്ചോളൂ, പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കും.
ബിപിയും പ്രമേഹവും
രക്തസമ്മർദ്ദം കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും ആരോഗ്യകരമായി നിലനിർത്തുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നെല്ലിക്ക
നെല്ലിക്കയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
രോഗപ്രതിരോധശേഷി കൂട്ടും
ഒഴിഞ്ഞ വയറ്റിൽ നെല്ലിക്ക കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
കറുവപ്പട്ട
ഒഴിഞ്ഞ വയറ്റിൽ ഒരു ഗ്ലാസ് കറുവപ്പട്ട വെള്ളത്തിൽ ഒരു നുള്ള് കുരുമുളകും ചേർത്ത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കറുവപ്പട്ടയും കുരുമുളകും
ഉലുവ വെള്ളം
ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഉലുവ വെള്ളം
ഒരു ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് ഒഴിഞ്ഞ വയറ്റിൽ കുടിക്കുന്നത് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
മഞ്ഞൾ വെള്ളം
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മഞ്ഞൾ വെള്ളം ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും.