Health

പോഷകങ്ങൾ

ഈ ഏഴ് പോഷകങ്ങൾ കണ്ണുകളെ സംരക്ഷിക്കും

വിറ്റാമിൻ എ

കാഴ്ചശക്തിയും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്തുന്നതിന് വിറ്റാമിൻ എ നിർണായകമാണ്. റെറ്റിനയിലെ ഒരു പിഗ്മെന്റായ റോഡോപ്സിൻ ഉൽപാദനത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

വിറ്റാമിൻ സി

വിറ്റാമിൻ സി കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ (AMD) എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഇ

വിറ്റാമിൻ ഇ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. തിമിരം, മാക്യുലർ ഡീജനറേഷൻ പോലുള്ള പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.

സിങ്ക്

കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. റെറ്റിനയുടെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. സിങ്ക് കണ്ണിന്റെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

ല്യൂട്ടിൻ, സിയാക്സാന്തിൻ

ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ പോഷങ്ങങ്ങൾ കണ്ണുകളെ സംരക്ഷിക്കുന്നു. ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ, മുട്ടയുടെ മഞ്ഞക്കരു എന്നിവ കഴിക്കുക.

ഒമേഗ-3 ഫാറ്റി ആസിഡുകൾ

ഭക്ഷണത്തിലോ സപ്ലിമെന്റിലോ ഒമേഗ-3 ഫാറ്റി ആസിഡുകൾ കഴിക്കുന്നത് മാക്യുലർ ഡീജനറേഷനും ഗ്ലോക്കോമയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

‌ വൃക്കകളെ കാക്കാൻ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ

ഇവ കഴിച്ചോളൂ, പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കും

വിത്തൗട്ട് ബ്ലാക്ക് കോഫി കുടിക്കുന്നത് ശീലമാക്കൂ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അറിയാം