Health

ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ

ബയോട്ടിൻ അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങൾ മുടിയെ കരുത്തുള്ളതാക്കും

പയർവർഗ്ഗങ്ങൾ

പ്രോട്ടീൻ, നാരുകൾ, വിവിധതരം ധാതുക്കൾ എന്നിവയാൽ സമ്പന്നമായ പയർവർഗ്ഗങ്ങൾ മുടിയെ കൂടുതൽ ബലമുള്ളതാക്കും.

കൂൺ

ആന്റിഓക്‌സിഡന്റുകൾക്കൊപ്പം സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും കൂണുകളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഓരോ കപ്പ് പുതിയ ബട്ടൺ കൂണിലും 5.6 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, കരോട്ടിനോയിഡ് ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് മുടി വളർച്ച വേ​ഗത്തിലാക്കുന്നു.

മുട്ട

ബി വിറ്റാമിനുകൾ, പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയെല്ലാം മുട്ടകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയെ സംരക്ഷിക്കാൻ മുട്ട മികച്ചൊരു ഭക്ഷണമാണ്.

സാൽമൺ മത്സ്യം

സാൽമണിലും മറ്റ് കൊഴുപ്പുള്ള മത്സ്യങ്ങളിലും ധാരാളമായി കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ മുടിയുടെ ആരോ​ഗ്യത്തിന് സഹായകമാണ്.

ബദാം

ബയോട്ടിൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബദാം. ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ബദാമിൽ അടങ്ങിയിട്ടുണ്ട്.

ഉയർന്ന രക്തസമ്മർദ്ദം; തിരിച്ചറിയാം ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങളെ

ഈ ഏഴ് പോഷകങ്ങൾ കണ്ണുകളെ സംരക്ഷിക്കും

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

‌ വൃക്കകളെ കാക്കാൻ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ