Health

ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ

മുടി തഴച്ച് വളരാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

തലമുടി

തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മുട്ട

മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ മുട്ടയുടെ വെള്ളയില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

മധുരക്കിഴങ്ങ്

ബയോട്ടിന്‍‌, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും.

അവക്കാഡോ

അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

നട്സ്

ബദാം, വാള്‍നട്സ് തുടങ്ങിയ നട്സില്‍ വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.

ചീര

വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാന്‍ സഹായിക്കും.

കൂണ്‍

ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ചർമ്മം സംരക്ഷിക്കുന്നതിന് ശീലമാക്കാം ഈ എട്ട് ഭക്ഷണങ്ങൾ

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

കരള്‍ രോഗത്തിന്‍റെ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അറിയാതെ പോകരുത്