Health

സ്കിൻ കെയർ

ചർമ്മം സംരക്ഷിക്കുന്നതിന് ശീലമാക്കാം ഈ എട്ട് ഭക്ഷണങ്ങൾ

സാൽമൺ മത്സ്യം

സാൽമണും മറ്റ് കൊഴുപ്പുള്ള മത്സ്യങ്ങളിലും ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ജലാംശവും ഇലാസ്തികതയും നിലനിർത്താൻ സഹായിക്കുന്നു.

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ അവക്കാഡോ ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. ഇവ ജലാംശം നൽകുക ചെയ്യുന്നു.

നട്സ്

നട്സുകളിൽ ധാരാളം അവശ്യ ഫാറ്റി ആസിഡുകളും സിങ്കും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും കോശ നന്നാക്കലിനും സഹായിക്കുന്നു.

ഇലക്കറി

ചർമ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനമായ വിറ്റാമിൻ എ, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങൾ ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

സ്ട്രോബെറി

സ്ട്രോബെറിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ചെറുക്കാനും ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

ഓറഞ്ച്

ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകളെ ചെറുക്കാനും കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കാനും സഹായിക്കും.

തക്കാളി

ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളം അടങ്ങിയ തക്കാളി സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ജലാംശം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്തും.

ഗ്രീൻ ടീ

ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ വീക്കം കുറയ്ക്കുകയും സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്.

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

കരള്‍ രോഗത്തിന്‍റെ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അറിയാതെ പോകരുത്

ബയോട്ടിൻ അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങൾ മുടിയെ കരുത്തുള്ളതാക്കും