ചുളിവുകളില്ലാത്ത ചർമ്മത്തിന് കൊളാജൻ സമ്പുഷ്ടമായ ആറ് പാനീയങ്ങൾ
കറ്റാർവാഴ ജ്യൂസ്
ചർമ്മത്തിനുള്ളിലെ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്ന സസ്യ സ്റ്റിറോളുകളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ചചർമ്മത്തിലെ നേർത്ത വരകൾ കുറയ്ക്കുകയും ചെയ്യും.
കരിക്കിൻ വെള്ളം
കരിക്കിൻ വെള്ളത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളെ ആരോഗ്യകരവും ജലാംശം ഉള്ളതുമായി നിലനിർത്തുന്നു.
മാതളനാരങ്ങ ജ്യൂസ്
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ചുളിവുകൾ കുറയ്ക്കുകയും ചർമ്മത്തിന്റെ ദൃഢത നിലനിർത്തുകയും ചെയ്യും. ഇത് ജലാംശം മെച്ചപ്പെടുത്താനും തിളക്കം നൽകാനും സഹായിക്കുന്നു.
മഞ്ഞൾ പാൽ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ സഹായിക്കും.
ഓറഞ്ച് ജ്യൂസ്
നാരങ്ങ, ഓറഞ്ച് എന്നിവയിലെല്ലാം സുപ്രധാന പോഷകമായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ ചേർത്തുള്ള ജ്യൂസുകൾ ചർമ്മത്തിന് ആരോഗ്യകരമാണ്.
വെള്ളരിക്ക ജ്യൂസ്
വെള്ളരിക്കയിലെ ഉയർന്ന ജലാംശം ചർമ്മത്തിന് ഈർപ്പം നൽകുകയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. വെള്ളരിക്ക ജ്യൂസ് ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.