Health
ഫാറ്റി ലിവര്‍ രോഗത്തിന്‍റെ മുഖത്ത് കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മുഖത്ത് നീര് അഥവാ വീക്കം അനുഭവപ്പെടുന്നത് ഫാറ്റി ലിവർ രോഗത്തിന്‍റെ ലക്ഷണമാകാം.
കണ്ണുകളില്‍ കാണപ്പെടുന്ന മഞ്ഞ നിറവും ചര്‍മ്മത്തിലെ മഞ്ഞ നിറവും ചിലപ്പോള്‍ ഫാറ്റി ലിവർ രോഗത്തിന്‍റെ ലക്ഷണമാകാം.
ചര്‍മ്മത്തിലെ ചൊറിച്ചിലും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം.
ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമായി ചിലപ്പോള്‍ മുഖത്ത് ചുവപ്പ് നിറം കാണപ്പെടാം.
വയറിലെ അസ്വസ്ഥത, വയറുവേദന, വയറിലെ വീക്കം, അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടൽ, വയറിന് ഭാരം തോന്നുന്നത് തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.
കൈ- കാലുകളില്‍ നീര് കെട്ടുന്നതും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
മൂത്രത്തിലെ നിറംമാറ്റവും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.
അകാരണമായി ശരീരഭാരം കുറയുന്നതും, ഛർദ്ദി, വിശപ്പില്ലായ്മ, അമിത ക്ഷീണം തുടങ്ങിയവയും നിസാരമായി കാണേണ്ട.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ആറ് ഭക്ഷണങ്ങൾ
മുടി തഴച്ച് വളരാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ചർമ്മം സംരക്ഷിക്കുന്നതിന് ശീലമാക്കാം ഈ എട്ട് ഭക്ഷണങ്ങൾ
ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം