Health

കാഴ്ചശക്തി കൂട്ടണോ?

കാഴ്ചശക്തി കൂട്ടണോ ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

മത്സ്യം

മീനുകളില്‍ ധാരാളം ഒമേഗ - 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. കണ്ണിലെ മര്‍ദ്ദം കുറയുകയും ഗ്ലോക്കോമ അവസ്ഥയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. 

ഇലക്കറി

ഇലക്കറികളിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്സാന്തിന്‍ എന്നിവ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും.

ക്യാരറ്റ്

ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറുന്നു. 

സൂര്യകാന്തി വിത്തുകൾ

കണ്ണിന്റെ കാഴ്ച ശക്തിയും അതുപോലെ പ്രവര്‍ത്തനം സുഗമമാക്കാനും സൂര്യകാന്തി വിത്തുകൾ വൈറ്റമിന്‍ ഇ സഹായിക്കും. 

കപ്പലണ്ടി

കപ്പലണ്ടിയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് കണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം ആവശ്യമുള്ളതാണ്. കപ്പലണ്ടി കൂടാതെ ബദാം, വാള്‍നട്ട് എന്നിവയെല്ലാം കാഴ്ച ശക്തിക്ക് വളരെ നല്ലതാണ്.

മധുരക്കിഴങ്ങ്

ബീറ്റാ കരോട്ടിൻ സമ്പുഷ്ടമായ മധുരക്കിഴങ്ങ് കണ്ണുകളെ സംരക്ഷിക്കുന്നു.

മുട്ട

ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയ മുട്ട കാഴ്ചശക്തി കൂട്ടാനും നേത്രങ്ങൾ തടയാനും സഹായിക്കും.

വിറ്റാമിന്‍ ഡി കുറവ്; ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം

ക്ഷീണം അകറ്റാനും ഊർജ്ജം നൽകാനും സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ചുളിവുകളില്ലാത്ത ചർമ്മത്തിന് കൊളാജൻ സമ്പുഷ്ടമായ ആറ് പാനീയങ്ങൾ

ഫാറ്റി ലിവര്‍ രോഗം; മുഖത്ത് കാണപ്പെടുന്ന ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കുക