വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ദഹന പ്രശ്നങ്ങൾ തടയും
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനക്കേട്, വയറു വീർക്കൽ, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഉലുവ വെള്ളം സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കും
ഉലുവ വെള്ളം പതിവായി കുടിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കും
ഉലുവയിലെ ഫൈറ്റോ ഈസ്ട്രജൻ ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ആർത്തവവിരാമ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ.
ചർമ്മത്തെ സംരക്ഷിക്കും
ഉലുവ വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു കുറയ്ക്കുന്നതിലൂടെയും സ്വാഭാവിക തിളക്കം നൽകുന്നതിലൂടെയും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.
മുടികൊഴിച്ചിൽ കുറയ്ക്കും
ഉലുവ വെള്ളം മുടികൊഴിച്ചിൽ കുറയ്ക്കുകയും താരൻ അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.
അണുബാധകളിൽ നിന്നും സംരക്ഷിക്കും
ഉലുവ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.