ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പഴങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ചില പ്രഭാത ശീലങ്ങൾക്ക് പ്രധാന പങ്കാണുള്ളത്.
മധുരപലഹാരങ്ങൾ ഒഴിവാക്കുക, ജീവിതശൈലിയിൽ മാറ്റം വരുത്തുക
രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് മധുരപലഹാരങ്ങൾ ഒഴിവാക്കുക ഭക്ഷണത്തിലും മാറ്റം വരുത്തുക. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ.
പേരയ്ക്ക
പഞ്ചസാരയുടെ അളവ് കുറവും നാരുകളും വിറ്റാമിൻ സിയും കൂടുതലായതിനാൽ പേരയ്ക്ക മികച്ചൊരു പഴമാണ്. ഇത് ദഹനത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും ഉത്തമമാണ്.
ബെറിപ്പഴങ്ങൾ
കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ബെറിപ്പഴങ്ങൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതെന്ന് മാത്രമല്ല ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കും.
പിയർ പഴം
പിയറിൽ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും കൂടുതൽ നേരം വയറു നിറയ്ക്കാനും സഹായിക്കുന്നു.
ആപ്പിൾ
നാരുകളും വിറ്റാമിൻ സിയും അടങ്ങിയ ആപ്പിൾ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
കിവിപ്പഴം
വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ കിവിപ്പഴത്തിൽ മിതമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
മാതളനാരങ്ങ
മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികൾക്ക് മികച്ചൊരു പഴമാണ്.