Health

തൈറോയ്ഡിന്‍റെ ആരോഗ്യം മോശമാണെന്നതിന്‍റെ സൂചനകൾ

തൈറോയ്ഡിന്‍റെ ആരോഗ്യം മോശമാണെന്നതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഹൈപ്പോതൈറോയിഡിസത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ:

ശരീരത്തിന് ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തൈറോയ്ഡ് ഗ്രന്ഥിക്ക് കഴിയാതെ വരുമ്പോഴാണ് ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നത്.

ഹൈപ്പോതൈറോയിഡിസം: ലക്ഷണങ്ങൾ

ഒരു രാത്രി മുഴുവൻ ഉറങ്ങിയാലും തോന്നുന്ന ക്ഷീണം, തലമുടി കൊഴിച്ചില്‍, പതിവ് പരിചരണം നൽകിയാലും ചർമ്മം വരണ്ടതായി മാറിയേക്കാം, പേശിവലിവ്, സന്ധി വേദന.

ഹൈപ്പോതൈറോയിഡിസം: ലക്ഷണങ്ങൾ

മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ, അമിതമായ ഉറക്കം മുതൽ ഉറക്കക്കുറവ് വരെ ചിലരില്‍ ഉണ്ടാകാം, ശരീരഭാരം കൂടുക, വിഷാദം തുടങ്ങിയവയൊക്കെ ഹൈപ്പോതൈറോയിഡിസത്തിന്‍റെ സൂചനകളാകാം.

ഹൈപ്പർതൈറോയിഡിസത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ:

ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ തൈറോയ്ഡ് ഹോർമോൺ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന അവസ്ഥയെയാണിത്.

ഹൈപ്പർതൈറോയിഡിസം: ലക്ഷണങ്ങൾ

വിശപ്പ് ഉണ്ടെങ്കില്‍ പോലും ശരീരഭാരം കുറയുക, അമിതമായ വിയർപ്പ്, വൈകുന്നേരങ്ങളിൽ അസാധാരണമായി ചൂട് അനുഭവപ്പെടാം, ഉത്കണ്ഠ, ക്ഷോഭം.

ഹൈപ്പർതൈറോയിഡിസം: ലക്ഷണങ്ങൾ

ഇടയ്ക്കിടെയുള്ള മലവിസർജ്ജനം, ചിലർക്ക് കൈകളിൽ നേരിയ വിറയൽ അനുഭവപ്പെടാം എന്നിവയ്‌ക്കൊപ്പം വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ് തുടങ്ങിയവയൊക്കെ സൂചനകളാകാം.

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ

നല്ല ഉറക്കം ലഭിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

ഫാറ്റി ലിവര്‍ രോഗം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വൃക്ക തകരാർ; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍