Health

കരളിനെ കാക്കാം

കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്ന എട്ട് പാനീയങ്ങൾ

കറ്റാർവാഴ ജ്യൂസ്

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും, ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും കറ്റാർവാഴ ജ്യൂസ് സഹായിച്ചേക്കാം. .

നാരങ്ങ വെള്ളം

ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ നാരങ്ങ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ് വിഷവസ്തുക്കളെ നീക്കം ചെയ്ത് കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഫാറ്റി ലിവറിനെ നിയന്ത്രിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിലുണ്ട്.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസ് കരൾ തകരാറുകളിൽ നിന്ന് സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും.

കാപ്പി

കാപ്പി കുടിക്കുന്നത് വീക്കം കുറയ്ക്കുന്നതിലൂടെയും സുപ്രധാന അവയവത്തിലെ കേടായ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നതിലൂടെയും കരളിനെ സംരക്ഷിക്കുന്നു.

ഇഞ്ചി ചായ

കരൾ എൻസൈമുകൾ കുറയ്ക്കാനും, ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും, കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും ഇഞ്ചി ചായ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് കാറ്റെച്ചിനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

മഞ്ഞൾ വെള്ളം

മഞ്ഞളിലെ കുർക്കുമിൻ കരളിന്റെ ആരോഗ്യത്തെ സഹായിച്ചേക്കാം. ഇത് കരൾ വീക്കം കുറയ്ക്കാനും, കരൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കരളിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.

തൈറോയ്ഡിന്‍റെ ആരോഗ്യം മോശമാണെന്നതിന്‍റെ സൂചനകൾ

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ

നല്ല ഉറക്കം ലഭിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

ഫാറ്റി ലിവര്‍ രോഗം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍