ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ വാൾനട്ട് മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്.
വാൾനട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെ?
വാൾനട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
കുടലിൽ നല്ല ബാക്ടീരിയ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
വാൾനട്ട് കഴിക്കുന്നത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. കുടലിൽ നല്ല ബാക്ടീരിയ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
വാൾനട്ട് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം
വാൾനട്ട് പോഷകസമൃദ്ധവും കലോറി സമ്പുഷ്ടവുമാണ്. വാൾനട്ട് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം.
ടൈപ്പ് - 2 പ്രമേഹ സാധ്യത കുറയ്ക്കും
ടൈപ്പ് - 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കാൻ വാൽനട്ട് സഹായിക്കുന്നു.
വാൾനട്ട് ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കാൻ വാൽനട്ട് സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദവും കൊളസ്ട്രോളും സാധാരണ നിലയിലാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ വാൾനട്ട് സഹായിക്കും
വാൾനട്ട് ഉൾപ്പെടുത്തുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും സഹായിക്കും.