Health
ഫാറ്റി ലിവർ രോഗത്തിന്‍റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കൈ- കാലുകളിലും മുഖത്തും നീര് കെട്ടുന്നതും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
വയറിന്‍റെ വലതു ഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത, വയറിലെ വീക്കം തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.
അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടൽ, വയറിന് ഭാരം തോന്നുന്നത് എന്നിവയും നിസാരമാക്കേണ്ട.
ചര്‍മ്മത്തിലെ ചൊറിച്ചിലും മഞ്ഞ നിറവും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം.
മൂത്രത്തിലെ നിറംമാറ്റവും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.
അകാരണമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.
ഛർദ്ദി, ദഹന പ്രശ്നഹങ്ങള്‍, വിശപ്പില്ലായ്മ, അമിത ക്ഷീണം തുടങ്ങിയവയും നിസാരമായി കാണേണ്ട.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
മുട്ട കഴിക്കുന്നത് കൊണ്ടുള്ള എട്ട് അതിശയിപ്പിക്കുന്ന ഗുണങ്ങൾ
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഏഴ് ഭക്ഷണങ്ങൾ
ചിയ സിഡിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ
മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് സൂപ്പർ ഫുഡുകൾ