ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഏഴ് ഭക്ഷണങ്ങൾ.
ചീര, ബ്രോക്കോളി, കോളിഫ്ളവർ
ചീര, ബ്രോക്കോളി, കോളിഫ്ളവർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ചോളം
ചോളം ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ്. കൂടാതെ നാരുകളും പ്രോട്ടീനും കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പ്രമേഹ നിയന്ത്രണത്തിന് ഇവ മികച്ചതാണ്.
നട്സ്
ബദാം, വാൾനട്ട് തുടങ്ങിയ നട്‌സുകളിൽ നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കും.
ബാർലി
അരിക്ക് പകരമായി ബാർലി തിരഞ്ഞെടുക്കുക. കുറഞ്ഞ ജി.ഐ ഉള്ളതിനാൽ, ബാർലി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.
ഓട്സ്
ഓട്സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പാവയ്ക്ക
പാവയ്ക്ക ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
ഉലുവ
ഉലുവ രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുക. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.