Health

ഹൃദ്രോഗത്തിന്‍റെ അവഗണിക്കാന്‍ പാടില്ലാത്ത പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

ഹൃദ്രോഗത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നെഞ്ചുവേദന

നെഞ്ചുവേദന, നെഞ്ചിലെ അസ്വസ്ഥത, നെഞ്ചില്‍ ഭാരം വര്‍ദ്ധിക്കുന്നതായി തോന്നുക തുടങ്ങിയവ ഹൃദ്രോഗത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അഥവാ ശ്വാസതടസം അനുഭവപ്പെടുന്നതും ഹൃദ്രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.

തോള്‍ വേദന

തോളുവേദനയും തോളില്‍നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദനയും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്.

കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട്

കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട് ഉണ്ടാകുന്നതും കാലുവേദന വരുന്നതും ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാതെ വരുമ്പോള്‍ സംഭവിക്കുന്നതാണ്.

കഴുത്തിനും താടിയെല്ലിനും വേദന

നെഞ്ചില്‍നിന്ന് തുടങ്ങി മുകളിലേക്ക് വ്യാപിക്കുന്ന വേദന കഴുത്തിലും താടിയെല്ലിലും അനുഭവപ്പെടും.

തലകറക്കം

തലകറക്കവും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ സംഭവിക്കുന്നതാണ്.

ദഹന പ്രശ്നങ്ങള്‍

അസിഡിറ്റി, ഗ്യാസ്, ദഹനക്കേട്, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയവ ഹൃദ്രോഗത്തിന്റെ സൂചനയായും ഉണ്ടാകാം.

അമിത ക്ഷീണം

അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. 

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഫാറ്റി ലിവര്‍ രോഗത്തെ സ്വയം കണ്ടെത്താം; പ്രാരംഭ ലക്ഷണങ്ങള്‍

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, ചർമ്മത്തെ സുന്ദരമാക്കും

പേൻ ശല്യം അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കെെകൾ

‌ ഹൃദയത്തെ കാക്കാൻ ശീലമാക്കാം ഈ പത്ത് പഴങ്ങൾ