Health

പേൻ ശല്യം

പേൻ ശല്യം അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കെെകൾ.

കസ്റ്റാർഡ് ആപ്പിൾ

കസ്റ്റാർഡ് ആപ്പിളിന്റെ വിത്തുകൾ നന്നായി ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി വെള്ളം ചേർത്ത് തലയോട്ടിയിൽ പുരട്ടുക. പതിവായി ഉപയോഗിക്കുന്നതിലൂടെ പേനിനെ അകറ്റാനാകും.

ആര്യവേപ്പ്

ആര്യവേപ്പാണ് മറ്റൊരു പ്രതിവിധി. ആര്യവേപ്പിന്റെ പേസ്റ്റ് തലയിൽ തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.

ഒലീവ് ഓയില്‍

ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ എടുത്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ് ഉടന്‍ കുളിക്കണം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ പേനിനെ കളയുന്നതില്‍ മുന്നിലാണ്. ടീ ട്രീ ഓയിലില്‍ ഷാമ്പൂ മിക്‌സ് ചെയ്ത് തല കഴുകുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുക.

തുളസിയുടെ നീര്

തുളസിയുടെ നീര് തലയിൽ തേച്ച് പിടിപ്പിക്കുക. ശേഷം ഷാംപൂ ഉപയോ​​ഗിച്ച് കഴുകി കളയുക.

‌ ഹൃദയത്തെ കാക്കാൻ ശീലമാക്കാം ഈ പത്ത് പഴങ്ങൾ

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ശ്വാസകോശത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്ന എട്ട് പാനീയങ്ങൾ