Health
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ.
ബെറിപ്പഴങ്ങളിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്. ഒരു കപ്പ് ബെറിപ്പഴത്തിൽ ഏകദേശം 3-8 ഗ്രാം ഫെെബർ അടങ്ങിയിട്ടുണ്ട്.
കലോറി കുറഞ്ഞ മറ്റൊരു ഭക്ഷണമാണ് ബ്രൊക്കോളി. ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയിൽ അഞ്ച് ഗ്രാം ഫെെബർ അടങ്ങിയിട്ടുണ്ട്.
ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു ഭക്ഷണമാണ് ക്യാരറ്റ്. ഒരു കപ്പ് ക്യാരറ്റിൽ 3.5 ഗ്രാം ഫെെബർ അടങ്ങിയിട്ടുണ്ട്.
ഒരു കപ്പ് വേവിച്ച ചീരയ്ക്ക് ഏകദേശം 4 ഗ്രാം നാരുകൾ ലഭിക്കും. ശരീരഭാരം കുറയ്ക്കാൻ പാലക്ക് ചീര സ്മൂത്തിയായോ അല്ലാതെയോ കഴിക്കാം.
ഒരു കപ്പ് കോളിഫ്‌ളവറിൽ ഏകദേശം 2 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ കോളിഫ്‌ളവർ സാലഡിലോ അല്ലാതെയോ കഴിക്കാവുന്നതാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് വെള്ളരിക്ക. അര കപ്പ് (അരിഞ്ഞത്) വെള്ളരിക്കയിൽ ഏകദേശം 0.5 ഗ്രാം നാരുകൾ ലഭിക്കും.
ശ്വാസകോശത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്ന എട്ട് പാനീയങ്ങൾ
തൈറോയ്ഡിന്‍റെ ആരോഗ്യം മോശമാണെന്നതിന്‍റെ സൂചനകൾ
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ