Health

ഫാറ്റി ലിവര്‍ രോഗത്തെ സ്വയം കണ്ടെത്താം; പ്രാരംഭ ലക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വയറിലെ ഭാരം കൂടുക

ഫാറ്റി ലിവറിന്റെ ആദ്യകാല ലക്ഷണങ്ങളിലൊന്ന് വയറിന്‍റെ മധ്യഭാഗത്ത് ഭാരം കൂടുന്നതാണ്.

അടിവയറുവേദന

അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍, വയര്‍ വേദന, പ്രത്യേകിച്ച് വയറിന്‍റെ വലത്ത് വശത്ത് മുകളിലായുള്ള വേദന തുടങ്ങിയവയെ നിസാരമായി കാണരുത്.

അമിത ക്ഷീണം

അമിത ക്ഷീണം ആണ് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ മറ്റൊരു പ്രധാന ലക്ഷണം.

ശരീരഭാരം കുറയുക

ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത്, വിശപ്പില്ലായ്മ തുടങ്ങിയവയും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാണ്.

ചർമ്മത്തില്‍ മഞ്ഞനിറം

ചർമ്മത്തില്‍ മഞ്ഞനിറം ഉണ്ടാകുന്നതും കണ്ണിന് ചുറ്റും മഞ്ഞ നിറം ഉണ്ടാകുന്നതും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാണ്.

കാലില്‍ നീര്

മനംമറിച്ചില്‍, വയറിളക്കം, കാലില്‍ നീര് തുടങ്ങിയവയും ലക്ഷണങ്ങളാകാം.

ചൊറിച്ചില്‍

ചര്‍മ്മത്തില്‍ ചൊറിച്ചില്‍, പെട്ടെന്ന് മുറിവുണ്ടാകുക തുടങ്ങിയവയും ലക്ഷണങ്ങളാകാം.

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, ചർമ്മത്തെ സുന്ദരമാക്കും

പേൻ ശല്യം അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കെെകൾ

‌ ഹൃദയത്തെ കാക്കാൻ ശീലമാക്കാം ഈ പത്ത് പഴങ്ങൾ

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ