വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
Image credits: Getty
വൃക്കകള്‍
ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളുമെല്ലാം രക്തത്തില്‍ നിന്ന് അരിച്ചു മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്കകള്‍.
Image credits: Getty
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
Image credits: Getty
ആരോഗ്യകരമായ ഭാരം നിലനിർത്തുക
ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നുള്ളതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാര്യം. ഭാരം കൂട്ടുന്നത് വൃക്കരോഗത്തിനുള്ള സാധ്യതയും കൂട്ടുന്നു.
Image credits: pinterest
ഉപ്പ്, പഞ്ചസാര
ഉപ്പ്, പഞ്ചസാര എന്നിവ വളരെ കുറച്ച് മാത്രം കഴിക്കുക. കാരണം ഇവയുടെ അമിത ഉപയോഗം കിഡ്‌നിസ്റ്റോണിന് കാരണമായേക്കും.
Image credits: Getty
സംസ്‌കരിച്ച ഭക്ഷണങ്ങൾ
സംസ്‌കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിച്ചേക്കാം. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.
Image credits: Freepik
പുകവലി
പുകവലി ശീലം വൃക്കകളെ തകരാറിലാക്കുന്നതിന് ഇടയാക്കും. പുകവലി രക്തക്കുഴലുകളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും രക്തയോട്ടം മന്ദഗതിയിലാക്കുകയും ചെയ്യും.
Image credits: freepik
വ്യായാമം ശീലമാക്കുക
വ്യായാമം പതിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വ്യായാമം.