Health
ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം
ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോഗങ്ങളിലൊന്നാണ് ഫാറ്റി ലിവർ. മാറിക്കൊണ്ടിരിക്കുന്ന ഉദാസീനമായ ജീവിതശൈലി വിവിധ കരൾ രോഗങ്ങൾക്ക് ഇടയാക്കും.
തെറ്റായ ഭക്ഷണരീതികൾ, വ്യായാമമില്ലായ്മ എന്നിവ കാരണം കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് ഇടയാക്കും.
ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് പല ആരോഗ്യപ്രശ്നങ്ങളും തടയാൻ സഹായിക്കും. ദൈനംദിന ദിനചര്യകൾ മാറ്റുന്നത് കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഫാറ്റി ലിവർ രോഗം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്നതിനെ കുറിച്ചാണ് ഇനി പറയുന്നത്.
ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കരളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് കരളിൻ്റെ ആരോഗ്യത്തിന് പ്രധാനമാണ്.
അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് ഫാറ്റി ലിവർ രോഗത്തിന് കാരണമാകും.
ആരോഗ്യകരമായ കരൾ നിലനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വ്യായാമം നിർണായകമാണ്. ദിവസവും രാവിലെ വ്യായാമം ചെയ്യുന്നത് പതിവാക്കുക.
അമിതമായ മദ്യപാനം കരളിൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ഫാറ്റി ലിവർ രോഗത്തിന് കാരണമാവുകയും ചെയ്യും.
നന്നായി ഉറങ്ങുന്നത് ആരോഗ്യകരമായ കരളിനും ശരീരത്തിനും പ്രധാനമാണ്. സമ്മർദ്ദം അധിക കോർട്ടിസോൾ പുറത്തുവിടാം, കരളിനെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കും.