Health
തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ശീലമാക്കാം ഈ സൂപ്പർ ഫുഡുകൾ
വിറ്റാമിൻ ഇ, ഒമേഗ -3 കൊഴുപ്പുകൾ, മഗ്നീഷ്യം എന്നിവ നട്സ്കളിൽ അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കാനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും
വൈറ്റമിൻ കെ, ല്യൂട്ടിൻ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങൾ ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. ഇത് ബുദ്ധിശക്തി കൂട്ടാൻ സഹായിക്കും.
ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബെറിപ്പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്
സാൽമൺ മത്സ്യത്തിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ബുദ്ധിവികസാത്തിന് സഹായിക്കുന്നു.
വിറ്റാമിനുകൾ ബി 6, ബി 12, ഫോളേറ്റ്, കോളിൻ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൻ്റെ ആരോഗ്യത്തെ സഹായിക്കും
മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവ അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ബുദ്ധിശക്തി കുറയുന്നതിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്ന പോഷകങ്ങൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്.