Health

ചർമ്മത്തെ സംരക്ഷിക്കാം

ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട എട്ട് സൂപ്പർ ഫുഡുകൾ.

Image credits: Getty

അവാക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകളും ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ അവാക്കാഡോ ചർമ്മത്തിന് തിളക്കം നൽകാൻ നല്ലതാണ്. 

Image credits: Getty

വാൾനട്ട്‌

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വാൾനട്ട്‌. ഇത് ചർമത്തിന് ജലാംശം നൽകുകയും കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യും. 

Image credits: Freepik

തക്കാളി

മുഖക്കുരു തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ വിറ്റാമിൻ സി, വിറ്റാമിൻ എ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ തക്കാളിയിൽ ധാരാളമുണ്ട്.

Image credits: Getty

തണ്ണിമ‌ത്തൻ

വിറ്റാമിൻ സി ധാരാളമടങ്ങിയ തണ്ണിമത്തൻ ശരീരത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

Image credits: Getty

ഗ്രീന്‍ ടീ

ഗ്രീൻ ടീയിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ഇ എന്നിവയുണ്ട്. ഇവ പുതിയ ചർമ്മകോശ വളർച്ചയെ പിന്തുണയ്ക്കുകയും ചർമ്മത്തിന് ജലാംശം നൽകാൻ സഹായിക്കുകയും ചെയ്യും.

Image credits: Getty

ബെറിപ്പഴങ്ങൾ

ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ബെറിപ്പഴങ്ങൾ മുഖക്കുരു, എക്‌സിമ, അകാല വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമാകും.
 

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്തിൽ പാടുകൾ വീഴുന്നത് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

മാതളം ജ്യൂസ്

മാതളനാരങ്ങ ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകളുള്ള ഒരു പഴമാണ്. കൂടാതെ, അതിൽ ധാതുക്കൾ, ഫൈബർ, വിറ്റാമിൻ എ, സി, ഇ, ഫോളിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ഫ്ലക്സ് സീഡ്

ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ഫ്ളാക്സ് സീഡുകൾ ചർമ്മത്തെ ജലാംശം നിലനിർത്താനും ഈർപ്പമുള്ളതാക്കാനും മികച്ചതാണ്.

Image credits: Getty

കറ്റാർവാഴ ജ്യൂസിന്റെ അതിശയിപ്പിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ആസ്ത്മയുള്ളവർ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

ആസ്ത്മയുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

രോഗ പ്രതിരോധശേഷി ദുർബലപ്പെടുത്തുന്ന ശീലങ്ങള്‍