Health
ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗ സാധ്യത കൂടി വരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിരിമുറുക്കം, മോശം ജീവിതശൈലി എന്നിവ ഹൃദ്രോഗത്തിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.
യുവാക്കൾക്കിടയിൽ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിവ വർദ്ധിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യത കൂട്ടുന്നതിന് ഇടയാക്കും.
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളെ തകരാറിലാക്കുകയും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും തടസ്സങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
അമിതവണ്ണം ഹൃദ്രോഗം വർദ്ധിപ്പിക്കുന്ന ചില കാരണമാണ്. അമിത ഭക്ഷണം കഴിക്കുന്നതും മദ്യം കഴിക്കുന്നതുമെല്ലാം ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.
അതിനാൽ ശരീരഭാരം കുറയ്ക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുന്നതിന് മാത്രമല്ല മറ്റ് വിവിധ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സഹായകമാണ്.
യുവാക്കളിൽ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാന അപകട ഘടകങ്ങളിൽ മറ്റൊന്നാണ് പുകവലി. സിഗരറ്റ് പുകയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ധമനികളിലെ രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നു.
റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായ പഞ്ചസാര, ട്രാൻസ് ഫാറ്റ് എന്നിവയുടെ ഉപഭോഗം ഉയർന്ന കൊളസ്ട്രോളിലേക്കും ധമനികളിലെ തടസ്സത്തിലേക്കും നയിക്കുന്നു.
ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും കഴിക്കുന്നത് ഒഴിവാക്കുക. ഇത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കും.