Health
ഇടയ്ക്കിടെ വരുന്ന തലവേദന പരിഹരിക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ.
ഇടയ്ക്കിടെ വരുന്ന തലവേദന കുറയ്ക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
പലപ്പോഴും നിർജ്ജലീകരണം തലവേദനയ്ക്ക് കാരണമാകാം. ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ശരിയായ രക്തചംക്രമണം നിലനിർത്താനും തലവേദന അകറ്റി നിർത്താനും സഹായിക്കും.
മഗ്നീഷ്യത്തിന്റെ കുറവ് തലവേദനയ്ക്ക് കാരണമാകും. ഇലക്കറികൾ, നട്സ്, വിത്തുകൾ എന്നിവ പോലുള്ള മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
തലവേദനയുള്ള സമയത്ത് നെറ്റിയിലോ കഴുത്തിന്റെ പിൻഭാഗത്തോ ഒരു തണുത്ത പായ്ക്ക് പുരട്ടുന്നത് വീക്കം കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കും.
തലവേദന ഒഴിവാക്കാൻ ചായയോ കാപ്പിയോ കുടിക്കുന്നത് നല്ലതാണ്. കഫീൻ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു. ഇത് തലവേദനകൾ മൂലമുണ്ടാകുന്ന വേദന കുറയ്ക്കും.
ഊർജ്ജ നില സ്ഥിരമായി നിലനിർത്താൻ ദിവസം മുഴുവൻ പതിവായി സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
തലവേദനയുള്ള സമയത്ത് അൽപം നേരം മസാജ് ചെയ്യുക. ഇത് തലവേദയിൽ നിന്ന് ആശ്വസം നൽകും.
ദിവസവും ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഉറക്കക്കുറവ് തലവേദയ്ക്ക് ഇടയാക്കും.