വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
Image credits: Getty
മുട്ടയുടെ വെള്ള
പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള മുട്ട വൃക്കകളെ സംരക്ഷിക്കുന്നു. മുട്ടയുടെ വെള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
Image credits: Getty
ഒലീവ് ഓയില്‍
വൃക്കരോഗമുള്ളവർ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
Image credits: Getty
ക്യാരറ്റ്
വിറ്റാമിന്‍ എ, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. വൃക്കകളുടെ പ്രവർത്തനത്തിന് ക്യാരറ്റ് മികച്ചതാണ്.
Image credits: Freepik
ചുവപ്പ് കാപ്‌സിക്കം
കാപ്‌സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ സി, ബി 6,ഫോളിക് ആസിഡ് എന്നിവയും ചുവന്ന കാപ്‌സിക്കത്തില്‍ അടങ്ങിയിട്ടുണ്ട്.
Image credits: Getty
ബെറി പഴങ്ങള്‍
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു
Image credits: Getty
സാല്‍മണ്‍ മത്സ്യം
സാൽമൺ, അയല, മത്തി തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇവയ്ക്ക് വൃക്കകളെ സംരക്ഷിക്കാൻ കഴിയും.
Image credits: Getty
വെളുത്തുള്ളി
വീക്കം തടയുകയും വൃക്കകളുടെ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യുന്ന പോഷകങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.