Health

അടിവയറ്റിലെ കൊഴുപ്പ്

ഈ രണ്ട് ഭക്ഷണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കും 

Image credits: instagram

വയറ്റിൽ കൊഴുപ്പ്

വയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ക്യാൻസർ, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.

Image credits: Getty

ഈറ്റ് ടു ബീറ്റ് യുവർ ഡയറ്റ്

അപകടകരമായ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളെ കുറിച്ച്  'ഈറ്റ് ടു ബീറ്റ് യുവർ ഡയറ്റ്' എന്ന പുസ്തകത്തിന്റെ രചയിതാവായ ഡോ. വില്യം ലി വ്യക്തമാക്കുന്നു.   

Image credits: Getty

വിസറൽ ഫാറ്റ്

വയറിലെ കൊഴുപ്പ് എന്നറിയപ്പെടുന്ന വിസറൽ കൊഴുപ്പിന്റെ നിരവധി പാർശ്വഫലങ്ങളെക്കുറിച്ചും പുസ്തകത്തിൽ പറയുന്നു. 

Image credits: Getty

ബ്രൗൺ് ഫാറ്റ്

ശരീരത്തിൽ കഴുത്തിന് ചുറ്റും, നെഞ്ചെല്ലിന് താഴെ,  തോളിൽ എന്നിവിടങ്ങളിൽ തവിട്ട് കൊഴുപ്പിന്റെ ഒരു ചെറിയ ശതമാനം കാണപ്പെടുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

Image credits: Getty

രണ്ട് ഭക്ഷണങ്ങൾ

അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 
 

Image credits: Getty

ആപ്പിൾ

ആപ്പിളാണ് ആദ്യത്തെ ഭക്ഷണം. കാരണം, ആപ്പിളിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തവിട്ട് കൊഴുപ്പ് സജീവമാക്കുകയും വെളുത്ത കൊഴുപ്പ് കുറയ്ക്കാൻ തുടങ്ങുകയും ചെയ്യുന്നു.
 

Image credits: Freepik

ആപ്പിൾ

ആപ്പിളിൽ ഏകദേശം 86% വെള്ളമാണ് അടങ്ങിയിട്ടുള്ളത്. ഇവയിൽ നാരുകൾ ധാരാളമുണ്ട്. കലോറി കുറവാണ്.

Image credits: Getty

ആപ്പിള്‍

ആപ്പിൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty

ബ്രൊക്കോളി

രണ്ടാമത്തെ ഭക്ഷണം എന്ന് പറയുന്നത് ബ്രൊക്കോളിയാണ്. കലോറി കുറവുള്ള ഭക്ഷണമാണ് ബ്രൊക്കോളി.  

Image credits: Getty

ബ്രൊക്കോളി

തവിട്ട് കൊഴുപ്പ് കോശങ്ങളെ സജീവമാക്കാൻ സഹായിക്കുന്ന സൾഫോറാഫെയ്ൻ എന്ന ഫൈറ്റോകെമിക്കലുകൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Freepik

പ്രമേഹമുള്ളവർക്ക് കരിമ്പിൻ ജ്യൂസ് കുടിക്കാമോ ?

ബ്രെസ്റ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ

മുടി നന്നായി കൊഴിയുന്നുണ്ടോ ? എങ്കിൽ അഞ്ച് കാര്യങ്ങൾ ചെയ്തോളൂ

മുഖക്കുരുവിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ