Health
മുടി നന്നായി കൊഴിയുന്നുണ്ടോ ? എങ്കിൽ അഞ്ച് കാര്യങ്ങൾ ചെയ്തോളൂ
അമിത മുടികൊഴിച്ചിൽ ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.
നന്നായി മുടികൊഴിയുന്നുണ്ടെങ്കിൽ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു.
സൾഫർ ധാരാളമായി അടങ്ങിയിട്ടുള്ള സവാളയുടെ ജ്യൂസ് എടുത്ത ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് തല കഴുകുക. ഇത് മുടിയെ ബലമുള്ളതാക്കുന്നു.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറ്റാർവാഴ ജെൽ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യുക. ഇത് മുടികൊഴിച്ചിൽ കുറയ്ക്കും.
ഉലുവ തലേ ദിവസം തന്നെ വെള്ളത്തിൽ കുതിർക്കാൻ ഇടുക. ശേഷം രാവിലെ കുതിർത്ത ഉലുവ പേസ്റ്റാക്കി അടിച്ചെടുക്കുക. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.
ഗ്രീൻ ടീയിലെ ആന്റിഓക്സിന്റെുകൾ മുടി വളർച്ച വേഗത്തിലാക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഗ്രീൻ ഉപയോഗിച്ച് തല കഴുകുക. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുന്നു.