Health
എള്ളിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
എള്ളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ എള്ള് ആരോഗ്യത്തിന് നല്ലതാണ്.
എള്ളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയമിടിപ്പ് കുറയ്ക്കുകയും ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
എള്ളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സിങ്ക് ശരീരത്തിന് രോഗബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ്.
എള്ള് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലിഗ്‌നനുകള്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു.
എള്ളില്‍ കാണപ്പെടുന്ന ഫൈബര്‍ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.
എള്ള് പൊടിച്ച് ഭക്ഷണത്തില്‍ ചേര്‍ക്കാം. അല്ലെങ്കില്‍ എള്ള് എണ്ണ ഉപയോഗിച്ച് പാചകം ചെയ്യാം. ഇല്ലെങ്കിൽ എള്ള് സാലഡ്, ധാന്യങ്ങള്‍, ദോശ, ഇഡ്‌ലി തുടങ്ങിയ ഭക്ഷണങ്ങളില്‍ ചേര്‍ക്കാം.
എള്ള് ദെെനംദിനഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വയറിളക്കം തടയാന്‍ സഹായിക്കുക ചെയ്യുന്നു.
എള്ളും ഈസ്ട്രജന്‍ സമ്പുഷ്ടമാണ്.
എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അയേണ്‍ ലഭിക്കാന്‍ സഹായിക്കും.
കറുത്ത എള്ള് ദിവസവും കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇരുമ്പിന്റെ ആഗിരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. എള്ളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
എള്ളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.