Health

കരൾ ക്യാൻസർ

കരൾ ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ 

Image credits: Getty

പഞ്ചസാര ഒഴിവാക്കൂ

സോഫ്റ്റ് ഡ്രിങ്കുകളും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് കരൾ കാൻസറിനുള്ള സാധ്യത കൂട്ടുന്നു.

Image credits: Freepik

ഇലക്കറികൾ കൂടുതലായി കഴിക്കുക

ചീര, ബ്രോക്കോളി എന്നിവയിൽ ആന്റിഓക്‌സിഡന്റുകളും സൾഫോറാഫെയ്ൻ പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷാംശം ഇല്ലാതാക്കുന്ന എൻസൈമുകളെ വർദ്ധിപ്പിക്കുന്നു. 

Image credits: Getty

ധാന്യങ്ങൾ ധാരാളമായി കഴിക്കുക

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾക്ക് പകരം ധാന്യങ്ങളിലേക്ക് മാറുക. വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയവ ഒഴിവാക്കുക.

Image credits: Getty

മദ്യപാനം പരിമിതപ്പെടുത്തുക

മിതമായ അളവിൽ മദ്യം കഴിക്കുന്നത് പോലും കരൾ കോശങ്ങളെ നശിപ്പിക്കുകയും പതിവായി മദ്യം കഴിക്കുന്നത് വീക്കം അല്ലെങ്കിൽ ഫൈബ്രോസിസിലേക്ക് നയിക്കുകയും ചെയ്യും. 

Image credits: Getty

സാല്‍മണ്‍ മത്സ്യം

സാൽമൺ, സാർഡിൻ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് കരൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

മഞ്ഞൾ ഡയറ്റിൽ ഉൾപ്പെടുത്തുക

കരൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും മഞ്ഞൾ സഹായിക്കും. കുർക്കുമിൻ എന്ന സംയുക്തം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പ്രോസസ്ഡ് മീറ്റ്

സോസേജുകൾ, ബേക്കൺ പോലുള്ള സംസ്കരിച്ച മാംസങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ഇവ ഒഴിവാക്കുക. 
 

Image credits: Getty

ഗ്രീന്‍ ടീ

ഗ്രീൻ ടീ കരൾ രോഗത്തിനും കരൾ കാൻസറിനും സാധ്യത കുറയ്ക്കുന്നു. കരൾ കോശങ്ങളെ സംരക്ഷിക്കുകയും കാൻസർ വളർച്ച തടയുകയും ചെയ്യുന്നു.

Image credits: Getty

മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന ആറ് കാര്യങ്ങൾ

അയഡിന്‍റെ കുറവ്: ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

പഞ്ചസാര ഒഴിവാക്കിയാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ