മലബന്ധം ഇന്ന് പലരും നേരിടുന്നൊരു പ്രശ്നമാണ്. മലബന്ധം അസ്വസ്ഥത, വയറു വീർക്കൽ, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും.
നിർജലീകരണം, നാരുകളുടെ കുറവ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം
നിർജലീകരണം, നാരുകളുടെ കുറവ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ചില മരുന്നുകൾ, മെഡിക്കൽ അവസ്ഥകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ മലബന്ധത്തിന് കാരണമാകാറുണ്ട്.
മലബന്ധം തടയുന്നതിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
മലബന്ധം തടയുന്നതിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
കിവിപ്പഴം
കിവിയിൽ നാരുകളും പോളിഫെനോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം ഒഴിവാക്കാൻ ഫലപ്രദമാണ് ഇത് മലം മൃദുവാക്കാനും സഹായിക്കുന്നു.
മലബന്ധം ഒഴിവാക്കാൻ ആപ്പിൾ ജ്യൂസ് സഹായിക്കും.
ആപ്പിൾ ജ്യൂസിൽ സോർബിറ്റോൾ എന്ന പ്രകൃതിദത്ത പോഷകം അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം ഒഴിവാക്കാൻ ആപ്പിൾ ജ്യൂസ് സഹായിക്കും,
ബെറിപ്പഴങ്ങൾ
നാരുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പന്നമായ ബെറിപ്പഴങ്ങൾ മലബന്ധം ഒഴിവാക്കാനും ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കും.
വാഴപ്പഴം
ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 3 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയുന്നതിനും സഹായിക്കുന്നു.
മധുരക്കിഴങ്ങ്
സാധാരണ ഉരുളക്കിഴങ്ങിൽ നിന്ന് വ്യത്യസ്തമായി, മധുരക്കിഴങ്ങിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് മലബന്ധം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.