Health

മഗ്നീഷ്യത്തിന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

മഗ്നീഷ്യം കുറവിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പേശിവലിവ്

മഗ്നീഷ്യത്തിന്‍റെ അഭാവം മൂലം പേശിവലിവ്, മരവിപ്പ്, എല്ലുകള്‍ക്ക് ബലക്കുറവ് തുടങ്ങിയവ ഉണ്ടാകാം.

ക്രമരഹിതമായ ഹൃദയമിടിപ്പ്

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനും അതുപോലെ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാനും സാധ്യത ഉണ്ട്.

വിഷാദം, ഉത്കണ്ഠ

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും മോശമായി ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിം​ഗ്സ് തുടങ്ങിയവയും ഉണ്ടാകാം.

അമിത ക്ഷീണം

മഗ്നീഷ്യം കുറവിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് കുറഞ്ഞ ഊർജ്ജവും അമിത ക്ഷീണവുമാണ്.

വിശപ്പ് കുറയുക, ഛര്‍ദ്ദി, ഓക്കാനം

മഗ്നീഷ്യത്തിന്‍റെ കുറവു മൂലം വയറു പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും വിശപ്പ് കുറയുകയും അതുപോലെ തന്നെ മലബന്ധം, ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയവയും ഉണ്ടാകാം.

തലവേദന, മൈഗ്രേയ്ൻ

തലവേദന, മൈഗ്രേയ്ൻ എന്നിവയും മഗ്നീഷ്യത്തിന്‍റെ കുറവ് മൂലം ഉണ്ടാകാം.

ഉറക്കക്കുറവ്

മഗ്നീഷ്യത്തിന്‍റെ കുറവു മൂലം ഉറക്കക്കുറവും ഉണ്ടാകാം.

ചോക്ലേറ്റിനോടുള്ള കൊതി

ചിലര്‍ക്ക് ചോക്ലേറ്റിനോടുള്ള കൊതി തോന്നുന്നതും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവ് മൂലമാകാം.

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

സ്ത്രീകളിലെ കാത്സ്യം കുറവിന്‍റെ ലക്ഷണങ്ങൾ

World Mental Health Day 2025 : മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

സന്ധിവാതം; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം