ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ.
ഓട്സ്
ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയ ഓട്സ് ഹൃദ്രോഗ സാധ്യത കുറയ്ക്കും, ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
പയർവർഗങ്ങൾ
പയറിൽ നാരുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഫ്ളാക്സ് സീഡ്
ലിഗ്നാനുകളുടെയും ലയിക്കുന്ന നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ, ഇവ രണ്ടും കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ചിയ സീഡ്
ചിയ സീഡിൽ നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ആപ്പിൾ
ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരം ലയിക്കുന്ന നാരുകളാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു.
അവക്കാഡോ
ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും അവക്കാഡോകളിൽ കൂടുതലാണ്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബെറിപ്പഴങ്ങൾ
ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പോളിഫെനോളുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബെറിപ്പഴങ്ങൾ ധമനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.