Health
പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന 8 ഭക്ഷണങ്ങൾ
ഉയർന്ന അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള പഴങ്ങളിൽ ഒന്നാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് പതിവായി കഴിക്കുന്നത് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും.
സാൽമൺ മത്സ്യത്തിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്.
കൂണിൽ ബി-വിറ്റാമിനുകൾ ബി 1, ബി 2, ബി 5 എന്നിവയും ചെമ്പ് പോലുള്ള ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂണിലെ വിറ്റാമിൻ ഡി പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ബ്രൊക്കോളിയിൽ വിറ്റാമിൻ എ, സി, ഇ എന്നിവയും നാരുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ സൾഫോറഫേൻ എന്ന സംയുക്തം പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. അണുബാധയ്‌ക്കെതിരെ പോരാടാനുള്ള രോഗപ്രതിരോധ സംവിധാനത്തിൻ്റെ കഴിവ് വർദ്ധിപ്പിക്കാൻ ഇത് സഹായിച്ചേക്കാം.
വിറ്റാമിനുകളായ എ, സി എന്നിവയും വിവിധ ആൻ്റിഓക്‌സിഡൻ്റുകളും പാലക്ക് ചീരയിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് പ്രധാനമായ ഇരുമ്പും ഇതിൽ അടങ്ങിയിട്ടുണ്ട്.
തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോം ശക്തമായ രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മധുരക്കിഴങ്ങിൽ ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കൾ വർദ്ധിപ്പിക്കാൻ സഹായിക്കും.