Health
പിസിഒഡി പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
അനാരോഗ്യകരമായ ജീവിതശെെലി മൂലം ഇന്ന് നിരവധി സ്ത്രീകളിൽ കണ്ട് വരുന്ന ആരോഗ്യ പ്രശ്നമാണ് പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി).
പിസിഒഡി സ്ത്രീയുടെ അണ്ഡാശയത്തെ ബാധിക്കുന്ന ഒരു ഹോർമോൺ ഡിസോർഡർ ആണ്. ഇത് സിസ്റ്റുകളായി മാറുകയും ചെയ്യുന്നു.
ആർത്തവ ക്രമക്കേട്, മുഖക്കുരു, ശരീരത്തിലെ അമിതരോമം, അമിതഭാരം എന്നിവയാണ് പിസിഒഡിയുടെ സാധാരണ ലക്ഷണങ്ങൾ.
പിസിഒഡി പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
വെെറ്റ് ബ്രെഡ്, പാസ്ത, ബേക്ക്ഡ് ഭക്ഷണങ്ങൾ എന്നിവ ഇൻസുലിൻ അളവ് കൂട്ടാം. ഇത് ഹോർമോൺ പ്രവർത്തനത്തെ ബാധിക്കാം.
ഫ്രെെഡ് ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഭാരം കൂട്ടുകയും പിസിഒഡി ലക്ഷണങ്ങളെ വശളാക്കുകയും ചെയ്യും.
സോയ ഉത്പന്നങ്ങളും ഹോർമോൺ പ്രവർത്തനത്തെ കാര്യമായി ബാധിക്കാം. അതിനാൽ അവ ഒഴിവാക്കുക.
സോഡ, എനർജി ഡ്രിങ്കുകൾ, മധുര പാനീയങ്ങൾ എന്നിവ ബ്ലഡ് ഷുഗർ അളവ് കൂട്ടുകയും ഭാരം കൂട്ടുന്നതിനും ഇടയാക്കും.
പാലും ചീസും കഴിക്കുന്നത് പിസിഒഡി ഉള്ളവരിൽ ആൻഡ്രോജൻ അളവ് കൂട്ടാം.
പ്രോസസ്ഡ് മീറ്റ് ആരോഗ്യത്തിന് നല്ലതല്ല. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം.