Health

വണ്ണം കുറയ്ക്കാൻ ഓട്സ്

വണ്ണം കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ട രീതി ഇങ്ങനെ 

Image credits: Getty

ഓട്സ്

ബ്രേക്ക്ഫാസ്റ്റിന് പലരും ഓട്സ് കഴിക്കാറുണ്ട്. ഫെെബർ ധാരാളമായി അടങ്ങിയ ഓട്സ് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.
 

Image credits: Getty

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ ഉൾപ്പെടെയുള്ള നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Getty

ഭാരം കുറയ്ക്കും

കൂടാതെ, ദഹനത്തെ സഹായിക്കുകയും കൂടുതൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓട്സ് ചിയ സീഡ് ചേർത്ത് കഴിക്കുന്നതാണ് എപ്പോഴും ആരോ​ഗ്യത്തിന് നല്ലത്.
 

Image credits: Getty

ഓട്‌സും ചിയ വിത്തുകളും

ഓട്‌സും ചിയ വിത്തുകളും പ്രോട്ടീൻ നൽകുന്നു. പ്രത്യേകിച്ച് ചിയ വിത്തുകളിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. 
 

Image credits: Getty

ഓട്സും ചിയ സീഡും

ഓട്സും ചിയ സീഡും തലേ ദിവസം രാത്രി കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ കുടിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുക ചെയ്യുന്നു.

Image credits: Getty

മലബന്ധ പ്രശ്നം അകറ്റുന്നു

ഓട്സ് കുടലിന് ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിനും സഹായിക്കും. ചിയ വിത്തുകളിൽ ലയിക്കാത്ത ഭക്ഷണ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധ പ്രശ്നം അകറ്റുന്നു. 
 

Image credits: Freepik

തയ്യാറാക്കുന്ന വിധം

അര കപ്പ് റോൾഡ് ഓട്സ്, 1 സ്പൂൺ ചിയ സീഡ്, 1 കപ്പ് പാൽ, അര കപ്പ് തെെര്, അര സ്പൂൺ തേൻ എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം കഴിക്കുക. 
 

Image credits: social media

ഓട്സും ചിയ സീഡും

ഓട്സും ചിയ സീഡും തലേ ദിവസം കുതിർത്ത ശേഷം രാവിലെ മറ്റ് ചേരുവകൾ ചേർത്ത് കഴിക്കുകയാണ് വേണ്ടത്. 

Image credits: Getty

സൂക്ഷിക്കണം കിഡ്‌നി സ്‌റ്റോണിന്‍റെ തിരിച്ചറിയാത്ത ലക്ഷണങ്ങളെ

വിറ്റാമിന്‍ സിയുടെ കുറവ് ഈ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം

ഹൃദയാരോ​ഗ്യത്തിനായി ചെയ്യേണ്ട എട്ട് കാര്യങ്ങൾ

അണ്ഡാശയ ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ