Health
ലിപ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
പുകയില ഉപയോഗവും പുകവലിയും മൂലം ഇന്ന് ലിപ് ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
ലിപ് ക്യാൻസർ ഒരു തരം ഓറൽ ക്യാൻസറാണ്. ചുണ്ടുകൾ, നാവ്, കവിൾ, തൊണ്ട തുടങ്ങിയിടങ്ങളിലെ കോശങ്ങളിലാണ് ഇത് വികസിക്കുന്നത്.
ഇത് പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താനാകും. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയാണ് ചികിത്സകൾ.
വായിൽ ഉണ്ടാകുന്ന വ്രണങ്ങളുമായി സാദൃശ്യമുണ്ട് ലിപ് കാൻസറിന്. ഇത് ശരിയായി ഉണങ്ങുകയില്ല.
ഇളം ചർമമുള്ളവരിൽ ചുവന്നും ഇരുണ്ട നിറമുള്ളവരിൽ ഇരുണ്ട തവിട്ടു നിറത്തിലോ ചാര നിറത്തിലോ ആണ് വ്രണങ്ങൾ കാണപ്പെടുന്നത്. മുറിവുകൾ ഉണങ്ങുമെങ്കിലും ലിപ് ക്യാൻസർ മാറുകയില്ല.
ചികിത്സിക്കാതിരുന്നാൽ ലിംഫ്നോഡ്, താടിയെല്ല്, ശ്വാസകോശങ്ങൾ, ശരീരത്തിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് ലിപ് ക്യാൻസർ വ്യാപിക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ചുണ്ടിൽ തുടർച്ചയായുണ്ടാകുന്ന മുറിവുകൾ, ചുണ്ടിൽ കട്ടിയുള്ള മുഴ, ചുണ്ടിൽ വെളുക്കുന്നതോ ചുവന്നതോ ആയ പാടുകൾ.∙ചുണ്ടിൽ കടുത്ത വേദന, എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.