Health
കരളിനെ കാക്കാൻ കഴിക്കാം ഈ 7 സൂപ്പർ ഫുഡുകൾ
ശരീരത്തിൽ കരൾ ഒരു നിർണായക പങ്ക് വഹിക്കുന്നു. പ്രോട്ടീനുകളുടെ ദഹനം,രക്തം ശുദ്ധീകരിക്കൽ എന്നിവയുൾപ്പെടെ 500-ലധികം പ്രവർത്തനങ്ങൾ ചെയ്യുന്നു.
കരളിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
അമിനോ ആസിഡായ സിട്രുലിൻ തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും കരളിനെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
അവാക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടാനും കരളിനെ സംരക്ഷിക്കാനും സഹായിക്കും.
മധുരക്കിഴങ്ങിലെ അന്നജം ഗുണകരമായ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. ഇവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുന്നു.
നട്സുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കരളിലെ കൊഴുപ്പ് കുറയ്ക്കുകയും കരൾ കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
ബെറിപ്പഴങ്ങളിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. കരളിനെ സംരക്ഷിക്കുകയും ആരോഗ്യകരമായ രക്തക്കുഴലുകൾ നിലനിർത്തുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ ബെറിപ്പഴങ്ങളിലുണ്ട്.
വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു.