Health
ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ആൻ്റിഓക്‌സിഡൻ്റുകളാലും വിറ്റാമിൻ കെയാലും സമ്പന്നമായ ബ്രൊക്കോളി ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.
ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്നു. ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കും.
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, കഫീൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഓർമ്മശക്തി കൂട്ടുന്നതിനും ബുദ്ധി വികാസത്തിനും ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിന് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. കുർക്കുമിന് അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
കാപ്പിയിലെ രണ്ട് പ്രധാന ഘടകങ്ങളായ കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.
മത്തങ്ങ വിത്തുകളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെയും തലച്ചോറിനെയും സംരക്ഷിക്കുന്നു.