കോളറ ഒരു സാംക്രമിക രോഗമാണ്. ഇത് ചികിത്സിച്ചില്ലെങ്കിൽ നിർജ്ജലീകരണത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു.
Image credits: Getty
വിബ്രിയോ കോളറ
വിബ്രിയോ കോളറ എന്ന ബാക്ടീരിയയാൽ മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയോ വെള്ളം കുടിക്കുന്നതിലൂടെയോ കോളറ ഉണ്ടാകുന്നു.
Image credits: Getty
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം.
Image credits: Getty
ലക്ഷണങ്ങൾ
പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള വയറിളക്കമാണ് കോളറയുടെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
Image credits: Getty
ഛർദ്ദി
മിക്കപ്പോഴും ഛർദ്ദിയുമുണ്ടായിരിക്കും.ഇതേ തുടർന്ന് രോഗി പെട്ടെന്ന് തന്നെ നിർജ്ജലീകരണത്തിലേക്കും തളർന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം.
Image credits: Getty
കോളറ
ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗം ഗുരുതരമാകും.