Health
പതിവായി ചിയ സീഡ് കഴിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ അറിഞ്ഞിരിക്കൂ
വണ്ണം കുറയ്ക്കുന്നതിന് ഇന്ന് മിക്കവരും ചിയ സീഡ് ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ ചിയ സീഡ് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
ആദ്യത്തേത് ദഹനപ്രശ്നമാണെന്ന് പറയാം. ചിയാ സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെത്തുന്ന ഫൈബർ അധികമാകുന്നതോടെ മലബന്ധം, വയറ്റിൽ ഗ്യാസ്, വയറുവേദന എന്നിവ അനുഭവപ്പെടും.
ചിയ വിത്തുകൾക്ക് അവയുടെ ഭാരത്തിന്റെ 10–12 മടങ്ങ് വരെ വെള്ളം ആഗിരണം ചെയ്യാൻ കഴിയും. ചിയ വിത്തുകൾ കഴിക്കുന്നതിന് മുമ്പ് കുറഞ്ഞത് 15–20 മിനിറ്റെങ്കിലും വെള്ളത്തിൽ മുക്കിവയ്ക്കുക.
ചിയ വിത്തുകൾ വലിയ അളവിൽ കഴിക്കുന്നത് തലകറക്കം, ബലഹീനത അല്ലെങ്കിൽ ഹൈപ്പോഗ്ലൈസീമിയ എന്നിവയ്ക്ക് കാരണമാകും.
ചിയ വിത്ത് ചിലരിൽ തിണർപ്പ്, ചൊറിച്ചിൽ, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും.
ഉയർന്ന അളവിലുള്ള നാരുകൾ ദഹനവ്യവസ്ഥയെ അമിതമായി ഉത്തേജിപ്പിക്കുകയും വയറിളക്കത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് തടയാൻ, മിതമായ അളവിൽ (പ്രതിദിനം 1-2 ടേബിൾസ്പൂൺ) കഴിക്കുക.
ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ള ആളുകൾക്ക് ഗ്യാസ്, വയറു വീർക്കൽ, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ വഷളാക്കും.