Health
ലിവർ സിറോസിസ് ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. കരൾ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടിവരികയാണ്.
കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
കൂടിയ അളവിൽ മദ്യപിക്കുന്നതാണ് ലിവർ സിറോസിസ് വരാനുള്ള പ്രധാന കാരണം. ഇത് കരളിന്റെ നാശത്തിന് കാരണമാകും.
ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും സിറോസിസിനും കാരണമാകും. ലിവര്‍ സിറോസിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നത് ലിവർ സിറോസിസിന്റെ ലക്ഷണമാണ്.
വിശപ്പില്ലായ്മയാണ് മറ്റൊരു ലക്ഷണം.
കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ഓക്കാനവും ഛർദ്ദിയും ഉണ്ടാകുന്നു.
കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ വയറിന്റെ വലത് ഭാഗത്ത് മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകും.
കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നത് ലിവർ സിറോസിസിന്റെ ലക്ഷണമാണ്.