Health

ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

ആരംഭഘട്ടത്തിൽ സിറോസിസ് യാതൊരു ലക്ഷണങ്ങളും കാണിക്കുകയില്ല. രോഗം കൂടുന്നതനുസരിച്ചു കാണപ്പെടുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം. 

Image credits: Getty

വയറിലെ അസ്വസ്ഥത, വേദന, വീക്കം

വയറിന്‍റെ മുകളിൽ വലത് ഭാഗത്താണ് കരൾ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ സിറോസിസിന്റെ ലക്ഷണമായി വയറില്‍ വീക്കം, അസ്വസ്ഥത, വേദന എന്നിവ ഉണ്ടാകാം. 

Image credits: Getty

കണ്ണിലെ മഞ്ഞനിറം

ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണപ്പെടുന്നതും ചിലപ്പോള്‍ ലിവർ സിറോസിസിന്‍റെ ലക്ഷണമാകാം. 

 

Image credits: Getty

ചര്‍മ്മം ചൊറിയുക

കരൾ പ്രവർത്തനം തകരാറിലാകുന്നത് മൂലം ചർമ്മത്തിൽ തിണർപ്പ്, കഠിനമായ ചൊറിച്ചിൽ എന്നിവ ഉണ്ടാകും.
 

Image credits: Getty

കാലുകളില്‍ വീക്കം

കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ദ്രാവകം കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്‍റെ ലക്ഷണമാണ്.
 

Image credits: Getty

ഇരുണ്ട മൂത്രവും വിളറിയ മലവും

ലിവർ സിറോസിസിന്‍റെ സൂചനയായി ഇരുണ്ട മൂത്രവും വിളറിയ മലവും കാണപ്പെടാം. 

Image credits: Getty

എളുപ്പത്തിൽ ചതവും രക്തസ്രാവവും

രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്ന പ്രോട്ടീനുകൾ കരൾ ഉത്പാദിപ്പിക്കുന്നു. സിറോസിസ് ഉള്ള വ്യക്തികൾക്ക് ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം. 
 

Image credits: Getty

വിശപ്പില്ലായ്മ, ഭാരം കുറയുക, ക്ഷീണം

ക്ഷീണം, വിശപ്പില്ലായ്മ, ഭാരം കുറയുക, ഓക്കാനവും ഛർദിയും എന്നീ സൂചനകളും ഇവയ്ക്കൊപ്പം ഉണ്ടാകാം.

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അ​വ​ഗണിക്കരുത്

പ്രമേഹരോ​ഗികൾ കഴിക്കേണ്ട ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ

ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

ക്യാൻസറിനെ പ്രതിരോധിക്കാൻ ശീലമാക്കാം 6 ഭക്ഷണങ്ങൾ