Health
പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
പുരുഷന്മാരിൽ കൂടുതൽ കണ്ടു വരുന്ന അർബുദബാധകളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണിത്.
ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ കണ്ടേക്കില്ല എന്നതുകൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ക്യാൻസര്‍ വൈകി കണ്ടെത്തുന്നത് സാധാരണമാണ്.
സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം.
പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാം. 45 വയസ്സിന് താഴെയുള്ള പുരുഷന്മാരെയാണ് ഈ ക്യാൻസർ കൂടുതലും ബാധിക്കുന്നത്.
പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടുന്നു.
മലാശയത്തിലെ സമ്മർദ്ദം, മലാശയ ഭാഗത്ത് വേദന, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്.