Health
ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
ഏറ്റവും പോഷകസമൃദ്ധമായ ഇലക്കറികളിൽ ഒന്നാണ് പാലക്ക് ചീര. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഡെങ്കിപ്പനിയിൽ നിന്ന് മുക്തി നേടുന്നതിനും സഹായിക്കുന്നു.
വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും പപ്പായയിൽ അടങ്ങിയിരിക്കുന്നു. ഡെങ്കിപ്പനി രോഗികളിൽ പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കാൻ പപ്പായ ഇലകൾക്ക് കഴിയുമെന്ന് വിദഗ്ധർ പറയുന്നു.
വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്. ജലാംശവും ഇലക്ട്രോലൈറ്റുകളും കൂടുതലുള്ള മത്തങ്ങ നിർജ്ജലീകരണം തടയുക ചെയ്യും.
മാതളനാരങ്ങ ഡെങ്കിബാധിതർക്ക് ആവശ്യമായ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് നിലനിർത്താനും ഡെങ്കിപ്പനിയിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.
ഡെങ്കിപ്പനി ബാധിതർ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കാൻ കിവിപ്പഴം കഴിക്കുന്നത് നല്ലതാണ്.
പൊട്ടാസ്യം,വിറ്റാമിൻ സി എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ, ഡെങ്കിപ്പനി സമയത്ത് കുറയുന്ന ഇലക്ട്രോലൈറ്റിന്റെ അളവ് പുനരുജ്ജീവിപ്പിക്കാൻ ഇത് സഹായിക്കുന്നു.