Health

ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ

പ്രമേഹരോ​ഗികൾ കഴിക്കേണ്ട ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ
 

Image credits: Getty

പ്രമേഹം

പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ഭക്ഷണക്രമത്തിൽ നിന്നാണ് ആരംഭിക്കുന്നത്. 
 

Image credits: Getty

പോഷകസമൃദ്ധമായ ഭക്ഷണക്രമം

ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രമേഹരോഗികൾ പലപ്പോഴും ബുദ്ധിമുട്ടുന്നു. പോഷകസമൃദ്ധമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
 

Image credits: Getty

കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ

കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. 
 

Image credits: Getty

ബ്ലഡ് ഷു​ഗർ നിയന്ത്രിക്കാൻ ഇവ കഴിക്കാം

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
 

Image credits: Getty

മത്സ്യങ്ങൾ

സാൽമൺ, അയല, മത്തി, തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty

പാലക്ക് ചീര

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാലക്ക് ചീര നല്ലതാണ്. നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, മഗ്നീഷ്യം പോലുള്ള ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ചീര. 

Image credits: Getty

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ അത് നിയന്ത്രിക്കുന്നു. 

Image credits: Getty

അവാക്കാഡോ

ഉയർന്ന രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് അവാക്കാഡോ മികച്ചൊരു പഴമാണ്. അവാക്കാഡോകളിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നു.

Image credits: Getty

മുട്ട

മുട്ട കഴിക്കുന്നത് വീക്കം കുറയ്ക്കൽ, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തൽ, നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് സഹായിക്കുന്നു.
 

Image credits: Getty

ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

ക്യാൻസറിനെ പ്രതിരോധിക്കാൻ ശീലമാക്കാം 6 ഭക്ഷണങ്ങൾ

ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, ബിപി കൂടിയതിന്റെയാകാം