40 കഴിഞ്ഞവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ.
Image credits: our own
ഇലക്കറികള്‍
ഇലക്കറികൾ പതിവായി കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ഒടിവുകൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
Image credits: Getty
സാല്‍മണ്‍ മത്സ്യം
സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും ധാരാളം അടങ്ങിയിട്ടുണ്ട്.
Image credits: Getty
നട്സ്
നട്സുകളിൽ കാൽസ്യം, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും.
Image credits: Getty
പാലുൽപ്പന്നങ്ങൾ
പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ശക്തി നിലനിർത്തുന്നതിനും അസ്ഥി ക്ഷതം തടയുന്നതിനും പ്രധാനമാണ്.
Image credits: Getty
ബെറി പഴങ്ങള്‍
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും കൂടുതലാണ്. അസ്ഥികളുടെ ഘടനയും ശക്തിയും നിലനിർത്താൻ സഹായിക്കുന്ന കൊളാജൻ ബെറിപ്പഴത്തിലുണ്ട്.
Image credits: Getty
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അസ്ഥികളുടെ ശക്തിക്ക് അത്യാവശ്യമായ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു.