Health

ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ

മുടിയുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ 

Image credits: Getty

നട്സ്

ബദാം, നിലക്കടല, വാള്‍നട്സ് തുടങ്ങിയ നട്സുകളില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: Freepik

വിത്തുകള്‍

വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വിത്തുകള്‍. ചിയ സീഡുകള്‍, ഫ്ലക്സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Freepik

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 
 

Image credits: Getty

പാലക്ക് ചീര

പാലക്ക് ചീരയിൽ വിറ്റാമിൻ സി, എ, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതും മുടിവളർച്ച വേ​ഗത്തിലാക്കുന്നു.

Image credits: Freepik

മധുരക്കിഴങ്ങ്

ബയോട്ടിന്‍‌, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും. 

Image credits: Getty

പയർവർ​ഗങ്ങൾ

പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. 

Image credits: Getty

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ചില പൊടിക്കെെകൾ

രാവിലെ വെറും വയറ്റിൽ നെയ്യും മഞ്ഞളും ചേർത്ത് കഴിക്കുന്നത് പതിവാക്കൂ..

വെറും വയറ്റിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ

ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട എട്ട് സൂപ്പർ ഫുഡുകൾ