Health
വെറും വയറ്റിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു.
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ്, ക്രോമിയം തുടങ്ങിയവ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.
ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രമേഹരോഗികൾ ഇഞ്ചി വെള്ളം കുടിക്കുകയാണെങ്കിൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ചെയ്യുന്നു.
ചർമ്മത്തിലെ തിണർപ്പ്, മുഖക്കുരു, ചുളിവുകൾ, നേർത്ത വരകൾ തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് വളരെ ഫലപ്രദമാണ്.
ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.