Health
ബ്ലഡ് ക്യാൻസറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചെറിയ മുറിവുകളിൽ നിന്നുള്ള അമിത രക്തസ്രാവം ചിലപ്പോള്‍ ബ്ലഡ് ക്യാന്‍സറിന്‍റെ സൂചനയാകാം.
എപ്പോഴും അണുബാധകള്‍ ഉണ്ടാകുന്നതും രോഗ പ്രതിരോധശേഷി കുറയുന്നതും ചിലപ്പോള്‍ രക്താര്‍ബുദത്തിന്‍റെ സൂചനയാകാം.
മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങും നിസാരമായി കാണേണ്ട.
അകാരണമായി ശരീരഭാരം കുറയുന്നതും രക്താർബുദത്തിന്റെ ഒരു സൂചനയാകാം.
രാത്രി വിയർക്കുന്നത്, കാരണമില്ലാതെ ചർമ്മത്തിൽ ചൊറിച്ചിൽ, പനി എന്നിവയും നിസാരമാക്കേണ്ട.
സന്ധികളില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും വയറുവേദനയുമൊക്കെ അവഗണിക്കരുത്.
രക്താര്‍ബുദം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുകയും ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഈ സൂചനകളെ തള്ളിക്കളയരുത്, സിങ്കിന്‍റെ കുറവാകാം
ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
രാവിലെ ഉണരുമ്പോൾ ഈ പ്രശ്നങ്ങളുണ്ടോ ? ബ്ലഡ് ഷുഗർ അളവ് കൂടിയതിന്റെതാകാം
ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ ഇതൊക്കെയാണ്